ഇംഫാല്‍: മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് സ്വന്തമാക്കി ബി ജെ പി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഖേത്രിമായം ഭാബാനന്ദയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ എലങ്ബാം ദിജ്വമാനിയെ 18 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും 38 അംഗങ്ങളാണ് സഭയില്‍ ഉള്ളത്.
അതേസമയം കൂടുതല്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു.
28 അംഗങ്ങളില്‍ നിന്ന് ആറംഗങ്ങള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Discussion about this post