ഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 27 പരിപാടികള്‍ കേരളത്തില്‍ സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി. ദേശീയ നേതൃത്വം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന കേരളം, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലാണ് വാര്‍ഷികാഘോഷ പരിപാടികളില്‍ ഏറെയും നടത്തുന്നത്.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് പങ്കെടുക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍, അരുണാചല്‍ എന്നിവിടങ്ങളിലാണ് കേരളം കൂടാതെ അമിത് ഷാ പങ്കെടുക്കുന്നത്. കേരളത്തില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിന്റെ കൂടി ഭാഗമായാണ് മോദി ഫെസ്റ്റിന് പ്രത്യേക ശ്രദ്ധ നല്‍കുന്നത്.
കേന്ദ്രമന്ത്രിമാര്‍, എംപി മാര്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വാര്‍ഷികാഘോഷപരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെക്കൂടാതെ നാല് കേന്ദ്രമന്ത്രിമാരും വിവിധ ദേശീയ നേതാക്കളും 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷകാലത്ത് എത്തും.
കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, നിര്‍മലാ സീതാരാമന് എന്നിവര്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യാതിഥികളായിരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി കൊച്ചിയിലായിരിക്കും പങ്കെടുക്കുന്നത്.
Discussion about this post