തേസ്പൂര്: അസമില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗവും. വ്യോമസേനയുടെ വിവിധ വിഭാഗങ്ങളും കരസേനാംഗങ്ങളും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അര്‍ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയത്.
വെള്ളിയാഴ്ച വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടു പൈലറ്റുമാരെയും ഇനിയും കണ്ടെത്താനായിട്ടില്ല.
കാണാതായ വൈമാനികരിലൊരാളെ കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശി അച്ചുദേവ്(25) ആണ്. മറ്റൊരാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. മേയ് 23 നാണ് വിമാനം കാണാതായത്.
Discussion about this post