കല്ലും പെട്രോള്‍ ബോംബും എറിയുമ്പോള്‍, കാത്തിരുന്നു മരിക്കൂ എന്ന് പട്ടാളത്തോട് പറയാനാവില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ജമ്മു കശ്മീരിലെ വൃത്തികെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ആളുകള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ഞങ്ങള്‍ക്ക് നേരെ എറിയുമ്പോള്‍, എനിക്ക് എന്റെ ആളുകളോട് പറയാനാവില്ല കാത്തിരുന്ന് മരിക്കൂ എന്ന് എന്റെ ആളുകളോട് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കല്ലെറിയുന്നതിന് പകരം സൈന്യത്തിനെതിരെ വെടിക്കോപ്പുകള്‍ ഉപയോഗിക്കുമെങ്കില്‍ അതാണ് നല്ലതെന്നും കരസേന മേധാവി പറഞ്ഞു.
ഏപ്രില്‍ ഒമ്പതിന് ശ്രീനഗറിലെ ഉപതിരഞ്ഞെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഫാറൂഖ് അഹമ്മദ് ദാര്‍ എന്ന വിഘടനവാദിയെ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ടിരുന്നു. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്. സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധകരില്‍ ഒരാളാണ് ഫാറൂഖ് എന്നാണ് സൈന്യം പറഞ്ഞത്. എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നാണ് ഫാറൂഖിന്റെ വാദം.
യുവാവിനെ കെട്ടിയിട്ട് ജനക്കൂട്ടത്തിന്റെ കല്ലേറ് തടയാന്‍ ഉത്തരവിട്ട മേജര്‍ ലിതിന്‍ ഗൊഗോയെ ഭീകര വിരുദ്ധ പോരാട്ടത്തെ മുന്‍നിര്‍ത്തി സൈനിക ബഹുമതി നല്‍കി ആദരിച്ചിരുന്നു. പലരുടെയും ജീവന്‍ രക്ഷിക്കാനായെന്ന് ഗോഗൊയ് പ്രതികരിച്ചിരുന്നു.
Discussion about this post