ഡല്‍ഹി : വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി മനേക ഗാന്ധിയാണ് ഇ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുഭാവപൂര്‍വം പരിഗണിക്കുന്നതായാണ് സൂചന.
മനേക ഗാന്ധിയുടെ നിര്‍ദേശം വളരെ മികച്ചതാണ്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കും.അമ്മയുടെ പേര് സര്‍ട്ടിഫിക്കേറ്റില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ ഇഷ്ടമാണെന്നും കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാണോ എന്ന് പരിശോധിക്കും. ഇപ്പോള്‍ മനസിലാക്കിയത് അനുസരിച്ച് അച്ഛന്റെ പേര് വേണമെന്നത് നിര്‍ബന്ധമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അച്ഛന്റെ പേരിന് പകരം അമ്മയുടെ പേര് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ അടക്കം നല്കിയ ചില വിദ്യാര്‍ത്ഥികളെ കുറിച്ച് തനിക്ക് അറിയാമെന്ന് മാനവ വിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ നിര്‍ദ്ദേശം കേന്ദ്ര മാനവ ശേഷി മന്ത്രാലയം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍, ഇനി സര്‍ട്ടിഫിക്കേറ്റില്‍ ആരുടെ പേര് വേണമെന്ന് തീരുമാനം എടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കാവും.
Discussion about this post