മാല്‍കിങ്കിരി: ഒഡീഷയിലെ മാല്‍കിങ്കിരിയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നക്‌സല്‍ കമാന്‍ഡര്‍ ചിന്നാഭായിയെ പ്രത്യേക സേന വധിച്ചു. ചിത്രകൂട പോലീസ് പരിധിയിലെ കപ്പാട്ടൂട്ടിയില്‍ വച്ചുള്ള ഏറ്റുമുട്ടലിലാണ് ജില്ലാ സന്നദ്ധ സേന ചിന്നാഭായിയെ കൊന്നത്.
ഇയാളില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും മറ്റും പിടിച്ചതായി മാല്‍കിങ്കിരി എസ്പി മിത്രഭാനു മഹാപത്ര അറിയിച്ചു. കൂടുതല്‍ നക്‌സലുകള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ മേഖലയില്‍ വിപുലമായ തെരച്ചില്‍ നടത്തിവരികയാണ്.
ഈ മാസം ഒന്നിന് ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ ചിന്താള്‍നര്‍, ചിന്താഗുഫാ മേഖലകളില്‍ നിന്ന് 13 നക്‌സലുകളെ പിടിച്ചിരുന്നു. അതിന്റെ തൊട്ടുപിന്നാലെയാണ് കമാന്‍ഡറെ വെടിവച്ചുകൊന്നത്. നവംബറില്‍ 77 സ്ത്രീകള്‍ അടക്കം 222 നക്‌സലുകള്‍ കീഴടങ്ങിയിരുന്നു.
Discussion about this post