ഡല്‍ഹി: കശ്മീരില്‍ നടക്കുന്നത് ഇസ്ലാമിന്റെ അവിശ്വാസികളോടുള്ള യുദ്ധമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരിക്കെ അല്‍-ഖ്വായ്ദയിലേക്ക് ചേക്കേറിയ ഭീകരന് സക്കീര്‍ മൂസ. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയെ കീഴടക്കാനുള്ള ജിഹാദില്‍ പങ്കെടുക്കണമെന്നും മൂസ.
മുസ്ലീങ്ങള്‍ ബദര്‍ യുദ്ധം മറക്കരുതെന്നും അന്ന് 313 പേര് ലോകം ഭരിച്ചപ്പോള്‍ ഇന്ന് കോടിക്കണക്കിന് മുസ്ലീങ്ങള്‍ അടിമകളായി ജീവിക്കുകയാണെന്നും മൂസ അല്‍ ഖ്വായ്ദയുടെ പേരില്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.
ഹൂറിയത്ത് വിഘടനവാദി നേതാക്കളുടെ തലവെട്ടണമെന്ന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ നിന്ന് അഭിപ്രായ വ്യത്യാസമുണ്ടായി പുറത്തു പോയ ഭീകരനാണ് കഴിഞ്ഞ ദിവസം കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയ സക്കീര്‍ റഷീദ് ഭട്ടെന്ന് സക്കീര്‍ മൂസ പറയുന്നു.
ബുര്‍ഹാന്‍ വാനിക്ക് ശേഷം മൂസയായിരുന്നു ഹിസ്ബുളിന്റെ കമാന്‍ഡര്‍. മൂസ പിന്നീട് അല്‍ ഖ്വായ്ദയുടെ ഇന്ത്യന്‍ വിഭാഗത്തില്‍ ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ നടക്കുന്ന യുദ്ധം കശ്മീരിനു വേണ്ടി മാത്രമുള്ളതല്ല. അത് ഇസ്ലാമും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാണ്. ഇന്ത്യയെ കീഴടക്കാനുള്ള യുദ്ധമാണ്. സക്കീര്‍ മൂസ വീഡിയോയില്‍ വ്യക്തമാക്കുന്നു. സാമൂഹ്യ മാദ്ധ്യമമായ ടെലിഗ്രാം വഴിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അല്‍ ഖ്വായ്ദ ബാനറിന്റെ പശ്ചാത്തലത്തിലാണ് മൂസയുടെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം വീഡിയോയിലുള്ള ശബ്ദം മൂസയുടേത് തന്നെന്ന് സുരക്ഷ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
Discussion about this post