ഡല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഹുറിയത് നേതാവും വിഘടന വാദിയുമായ സയിദ് അലി ഷാ ഗിലാനി. പാക്കിസ്ഥാന് ദേശീയദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പാക്ക് ഹൈക്കമ്മിഷന് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഗിലാനിയുടെ ഇക്കാര്യം പറഞ്ഞത്.
ഭീകരവാദത്തിന്റെ നിഴലില്‍ നിന്നുകൊണ്ട് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്്യക്തമാക്കിയത്.
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ ഇന്നലെ പാക്കിസ്ഥാന് ദിനാഘോഷ ചടങ്ങളില്‍ പങ്കെടുത്തത് വന്‍ വിവാദമുയര്‍ത്തിയിരുന്നു. കശ്മീരില്‍ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിഘടനവാദികളെ പാക്കിസ്ഥാന് ആഘോഷ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് സമാധാനശ്രമങ്ങളെ അട്ടിമറിക്കുമെന്നായിരുന്നു ആരോണം.
Discussion about this post