തിരുവനന്തപുരം: പുതുവൈപ്പിനിലെ പോലീസ് നടപടിയെക്കുറിച്ച് ഡിജിപി ടി.പി.സെൻകുമാർ റിപ്പോർട്ട് തേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെ പോലീസ് മർദ്ദിച്ചതിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഡിജിപി ഇടപെട്ടത്. പോലീസ് ലാത്തിച്ചാർജിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
പോലീസ് നടപടിക്കെതിരേ വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരേ നടപടി വേണമെന്ന് വി.എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post