Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ടി,സിദ്ദിഖിന് പുതിയ വധു, വിവാദങ്ങളില്‍ വിശദീകരണം,വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് പരസ്ത്രീ ബന്ധം മൂലമെന്ന് നസീമ

by Brave India Desk
Mar 25, 2015, 02:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

t-siddique1ഭാര്യ നസീമയുമായി പിരിഞ്ഞ സാഹചര്യങ്ങളെ വിശദീകരിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഫേസ് ബുക് പോസ്റ്റ്. നസീമയുമായി പരിഞ്ഞതിനെ ചൊല്ലി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സിദ്ദിഖ്.
വിശദീകരണത്തിന്റെ പൂര്‍ണരൂപം-
എന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ചപല കാര്യങ്ങളും പൊതുസമൂഹത്തില്‍ ഒരു ചര്‍ച്ചക്ക് വെക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്.എന്നാല്‍ ചില കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരുമായി പങ്ക് വെക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ദുരിതങ്ങളില്‍ നിന്നും ഒരു മോചനം എനിക്ക് ആവശ്യമായിരുന്നു.അതിനൊരുപാട് കാരണങ്ങളുണ്ട്.അതില്‍ എല്ലാം ഇത്തരം ഒരു വേദിയില്‍ എനിക്ക് പറയുവാന്‍ സാധിക്കുകയില്ല.എന്നാല്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ.
ആദ്യമെ പറയട്ടെ ഞാന്‍ മറ്റൊരു ജീവിതം തെരഞ്ഞെടുത്ത് കഴിഞ്ഞു.ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ദുരിതങ്ങളില്‍ നിന്നുള്ള ഒരു മോചനമായിരുന്നു ആ വിവാഹം.നസീമ കാരണം
സ്വന്തം ഉമ്മയേയും ഉപ്പയേയും സഹോദരിയെയും പോലും അകറ്റി നിര്‍ത്തുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.എന്റെ മക്കളെയും മറ്റും ഓര്‍ത്ത് ഞാന്‍ എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു.
ഭാര്യക്ക് ക്യാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാം മറന്ന് സുഹൃത്തുക്കളില്‍ നിന്നും മറ്റും പൈസ കടം വാങ്ങി കിട്ടാവുന്നതില്‍ നല്ല ചികിത്സ ചെയ്ത് അവരുടെ രോഗം പൂര്‍ണ്ണമായും ഭേദമാക്കി.അവരുടെ ചികിത്സക്കായി മാത്രം നല്ലൊരു തുക വേണ്ടി വന്നു.എന്നാല്‍ ഞാന്‍ അവരുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുവാന്‍ ഓടുന്നതിനിടയില്‍ നസീമ അസുഖത്തിന്റെ പേരു പറഞ്ഞ് പലരില്‍ നിന്നും കാശ് പിരിവ് എടുക്കുകയും അങ്ങനെ ലഭിച്ച വലിയൊരു തുക ഉപയോഗിച്ച് ഞാന്‍ അറിയാതെ വെള്ളിമാട് കുന്നില്‍ ഒരു സ്ഥലം വാങ്ങുകയും ചെയ്തത്.ഇതറിഞ്ഞ ഞാന്‍ മാനസികാമായി ആകെ തകരുകയും ഇത് പോലെ വിശ്വാസ്സ വഞ്ചന കാട്ടുന്ന ഒരു ഭാര്യ എനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്.കാരണം ഇനിയും ഈ ദുരിത ജീവിതം വലിച്ചു നീട്ടികൊണ്ടുപോവാനുള്ള ശക്തി എനിക്കില്ലായിരുന്നു.തുടര്‍ന്നാണ് ഞാന്‍ അവരെ തലാഖ് ചൊല്ലുന്നത്.
കഴിഞ്ഞ ദിവസം അവര്‍ അഡ്വക്കേറ്റ് ഭാസ്‌കരന്‍ നായര്‍ വഴി എന്നെ വിളിപ്പിക്കുകയും 3 കോടി രൂപ അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഇല്ലെങ്കില്‍ നവമാധ്യമങ്ങള്‍ വഴി എന്നെ പൊതുസമൂഹത്തില്‍ നാണം കെടുത്തുമെന്നും ഭീഷണിപെടുത്തുകയും ചെയ്തു.എന്നാല്‍ എങ്ങനെ നോക്കിയാലും ഒരു പൊതു പ്രവര്‍ത്തകനായ എനിക്ക് കൂട്ടിയാല്‍ കൂടുന്ന തുകയായിരുന്നില്ല അത്.കൂടാതെ അവരുടെ ചികിത്സക്കാവശ്യമായി വാങ്ങിയ കടം ഇപ്പോയും കൊടുത്ത് തീര്‍ക്കാനുണ്ട്.ഞാന്‍ അവരുടെ നിബന്ധനക്ക് വഴങ്ങാതിരുന്നതിനുള്ള പ്രതികാരമായിരുന്നു മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് അവര്‍ നടത്തിയ കള്ള പ്രചരണങ്ങള്‍.എന്നെ സ്‌നേഹിക്കുന്നവരോട് ഇത്രയെങ്കിലും അറിയിക്കേണ്ടത് അനിവാര്യമായതിനാലാണ് ഞാന്‍ ഇത് ഇവിടെ ഷെയര്‍ ചെയ്തത്.
ഞാന്‍ അനുഭവിക്കാത്ത വേദനകള്‍ ഇല്ല,കരയാന്‍ ഇനി കണ്ണുനീര്‍ ഇല്ല.ഞാന്‍ ശാഠ്യങ്ങള്‍ക്കും ദുര്‍വാശികള്‍ക്കും മുന്നില്‍ കീഴടങ്ങിയിട്ടേയുള്ളു.11 വര്‍ഷത്തെ എന്റെ ദുരനുഭവങ്ങള്‍ ഇന്ന് വന്ന തെറ്റായ വാര്‍ത്ത എനിക്കുണ്ടാക്കിയ ആഘാതത്തേക്കാള്‍ എത്രയോ വലുതാണ്.അത്‌കൊണ്ട് എന്നെ ഇത്തരം വാര്‍ത്തകള്‍ തളര്‍ത്തുന്നില്ല.
ഇനിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ഥ കണ്ടത്തുവാന്‍ ശ്രമിക്കുക.

ഇതിനിടെ സിദ്ധീഖ് തന്നെ വഞ്ചിച്ചുവെന്നും സിദ്ദിഖിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നെന്നും ആരോപിച്ച് നസീമയും രംഗത്തെത്തി.

Stories you may like

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നിലെന്ന് നസീമ മാധ്യമങ്ങളോട് പ്രതികരിച്ചു. സിദ്ദിഖിന്റെ ഫേസ്ബുക് പ്രതികരണത്തിന് മറുപടിയായി നസീമയും ഫേസ്ബുക്കില്‍ വിശദീകരണം നല്‍കി പോസ്റ്റിട്ടു
നസീമയുടെ വിശദീകരണം ചുവടെ-

ശ്രീ . ടീ സിദ്ദിക്കിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു . ഉപ്പയുടെ വിവാഹത്തിന് എന്റെ കൂടെയുള്ള ഈ രണ്ടു കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നു താങ്കള്‍ക്കു എന്ന് എനിക്ക് തോന്നുന്നു . മാത്രമല്ല അതിങ്ങനെ ഒളിച്ചും , പാത്തും നിക്കാഹ് ചെയ്യുകയും , മാധ്യമ ചര്ച്ചയായപ്പോള്‍ ഫോട്ടോയിട്ട് ലൈക്ക് വാങ്ങി , ആ ലൈക്കുകള്‍ തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും അഭിപ്രായമുണ്ട് .

വെള്ളപ്പേപ്പറില്‍ ഏകപക്ഷീയമായി ത്വലാക് എഴുതിയയച്ച് മാസം തികയുംബോഴേക്ക് വേറെ വിവാഹം കഴിക്കുന്നതിന്റെ നീതിയൊക്കെ അവിടെ നില്‍ക്കട്ടെ . ആദ്യം അയാള്‍ പോതുസമൂഹത്തോട്‌ മാപ്പ് പറയട്ടെ . അത് ഞാനെന്ന സ്ത്രീയോട് ചെയ്ത വന്ന്യതക്കും , ക്രൂരതക്കും വേണ്ടിയല്ല . മറിച്ച് കേരളത്തിലെ മനുഷ്യരോട് , പ്രത്യേകിച്ച് കാസര്‍കോട് ഉള്ള മനുഷ്യസ്നേഹികളോട് അയാള്‍ കാണിച്ച കാപട്യത്തിന്റെ പേരില്‍ . ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഹൃദയ നന്മയുള്ള ഭര്‍ത്താവ് എന്ന കാപട്യം അഭിനയിച്ചതിനു . എന്റെ അസുഖ വാര്‍ത്ത അച്ചടിച്ചുവന്ന പത്രകട്ടിങ്ങുകള്‍ പ്രവാസി സംഘടനകള്‍ക്കും , അവിടുത്തെ മനുഷ്യ സ്നേഹികള്‍ക്കും അയച്ചു കൊടുത്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് . ചാനല്‍ സ്ടുടിയോകളില്‍ കയറി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന മുഖം മൂടിയണിഞ്ഞു ഇന്നാട്ടിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിന് .മനുഷ്യരെ വിഡ്ഢികളാക്കിയതിന് .

എങ്ങനെയാണ് ശ്രീ . സിദ്ദിക്ക് ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിനു മുന്പ് നിങ്ങള്ക്ക് വിവാഹം കഴിക്കാന്‍ ഒരു സ്ത്രീയെ ഇത്ര റെഡിമൈഡ് ആയി ലഭിക്കുന്നത് . താങ്കള്‍ക്കു ആ സ്ത്രീയുമായി യാതൊരു ബന്ധവും മുന്പ് ഉണ്ടായിരുന്നില്ലേ ?താഴെ കൊടുത്ത ഫോടോ (ജനുവരി 12 ന് നിങ്ങളുടെ പുതിയ ഭാര്യയിട്ട പോസ്റ്റ്‌ ) നിങ്ങള്‍ അവരോടൊപ്പം ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതല്ലേ . ഭാവിയില്‍ ഇവളെ വിവാഹം കഴിച്ചേക്കാം എന്ന യാതൊരുവിധ ധാരണപോലുമില്ലാതെ അപരിചിതയായ ഒരു സ്ത്രീയുമായാണോ താങ്കള്‍ ഭക്ഷണം പങ്കിടുന്നത് ? അല്ലല്ലോ , എന്നുവച്ചാല്‍ ഈ സമയത്ത് താങ്കള്‍ക്കു “മൊഴി ചൊല്ലാത്ത” ഭാര്യയും , താങ്കള്‍ സംരക്ഷിക്കാത്ത മക്കളും വീട്ടിലുണ്ടായിരുന്നു എന്നര്‍ത്ഥം . എന്ന് വച്ചാല്‍ എന്നെ ത്വലാക് ചൊല്ലുന്നതിനു മുന്‍പും താങ്കള്‍ക്കു പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ സാധാരണ മനുഷ്യര്‍ വിശ്വസിക്കുക സിദ്ധീക്ക് ?!

എങ്ങനെയാണ് ഈ സ്ത്രീയെ നിങ്ങള്‍ വിവാഹം കഴിക്കുന്നത് ? അവര്‍ മറ്റൊരുത്തന്റെ ഭാര്യയും , രണ്ടു പിഞ്ചുകുട്ടികളുടെ അമ്മയുമായിരുന്നില്ലേ ? അവരുടെ ഭര്‍ത്താവിനെ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഭീഷണിപ്പെടുത്തിയല്ലേ നിങ്ങള്‍ മൊഴി ചൊല്ലിച്ചത് ? മക്കളെ നഷ്ട്ടമായ ആ മനുഷ്യന്‍ ഹൃദയം തകര്‍ന്നു നിങ്ങളെ ശപിച്ചു ജീവിക്കുന്നതിന്റെ പാപം നിങ്ങളുടെ ഖദര്‍ ഷര്‍ട്ടിന്റെ ധവളിമയില്‍ ഇല്ലാതാകുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?

താങ്കളെയും എന്നെയും മക്കളെപ്പോലെ കാണുന്ന, നമ്മുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച കോഴിക്കോട് ജില്ലയിലെ ഏറ്റവും സീനിയര്‍ അഭിഭാഷകനായ ശ്രീ . ഭാസ്കരന്‍ നായര്‍ സാറിനു എന്റെ മൂന്നു കോടി ചോദിച്ചുള്ള ഭീഷണി നിവര്ത്തിച്ചുതരാന്‍ താങ്കള്‍ക്കിടയിലെ ഇടനിലക്കാരന്‍ ആകലാണ് പണി എന്ന് പറഞ്ഞാല്‍ , കള്ളം മാത്രം പറഞ്ഞു ശീലമുള്ള താങ്കളെ ഈ നാട്ടിലെ മനുഷ്യര്‍ വിശ്വസിക്കുമോ ? എന്‍ . ഭാസ്കരന്‍ നായര്‍ സാറിനു സിദ്ധീക്കിന്റെ മുന്‍ഭാര്യയുടെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു കളയും എന്ന ഭീഷണി നടപ്പിലാക്കലാണ് ജോലി എന്ന് പറഞ്ഞാല്‍ അദ്ധേഹത്തെ അറിയുന്ന ആരാണ് വിശ്വസിക്കുക ?

എന്നെയും , ഉപ്പയെയും , ഉമ്മയെയും അനുസരിക്കുന്നില്ല , അതുകൊണ്ട് ഇവളെ വെള്ളപ്പെപ്പരില്‍ ത്വലാക് എഴുതി ഉപേക്ഷിക്കുന്നു എന്ന് പന്ത്രണ്ടു വര്‍ഷക്കാലം ഒരു സ്ത്രീയുടെ കൂടെ ജീവിച്ചിട്ട് , ഒരു സുപ്രഭാതത്തില്‍ ഉളുപ്പില്ലാതെ പറയാന്‍ താങ്കള്‍ക്കു നാണമില്ലേ ? നിങ്ങള്ക്ക് എങ്ങനെയാണ് അങ്ങനെയെങ്കില്‍ ഈ നാട് ഭരിക്കാന്‍ സാധിക്കുക ? സ്വന്തം വീട് കൊണ്ട് നടക്കാന്‍ കഴിയാത്ത ഒരുത്തനായിരുന്നു ഞാന്‍ എന്ന് താങ്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ചോദിച്ചു പോകുന്നതാണ് . പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം “അനുസരണക്കേട്‌ ” എന്ന കാരണം കാണിച്ചു അവസാനിപ്പിക്കുന്നതിലെ പരിഹാസ്യതയോന്നും താങ്കളുടെ സുഹൃത്തുക്കള്‍ ആരും ചൂണ്ടിക്കാണിച്ചില്ലേ ? നല്ല സൌഹൃദങ്ങളില്‍ താങ്കള്‍ ദാരിദ്രനെന്നു എനിക്കുമറിയാം , എങ്കിലും ..!

ഭാര്യയുടെ ചികിത്സക്കായി താങ്കള്‍ പണത്തിനായി ഓടി നടക്കുകയും , ഭാര്യ അസുഖം പറഞ്ഞു മനുഷ്യരില്‍ നിന്ന് പണം തട്ടിയെടുത്തു സമ്പത്ത് വാങ്ങികൂട്ടുകയും ചെയ്തപ്പോള്‍ മൂക സാക്ഷിയായി നിന്ന നിഷ്കളങ്കന്‍ ആയിരുന്നോ സിദ്ദീക്ക് താങ്കള്‍ ?! ഇതൊക്കെ ആരാണ് വിശ്വസിക്കാന്‍ പോകുന്നത് എന്നാണു താങ്കള്‍ കരുതുന്നത് ?

നിങ്ങളുടെ വീട്ടിലെ സഹോദരിയുടെയും , ഉമ്മയുടെയും പീഡനം സഹിക്കാതെയല്ലേ എന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് , മേരിക്കുന്നിലേക്ക് താമസം മാറിയത് . പരസ്ത്രീ ബന്ധത്തിന്റെ പുറകെ പോയ, ഒരു വര്‍ഷമായി വീട്ടിലേക്ക് കണ്ണുകൊണ്ട് പോലും നോക്കാത്ത താങ്കള്‍ എന്നെയും മക്കളെയും അന്വേഷിക്കുകയെങ്കിലും ചെയ്തോ ? ഭക്ഷണം കഴിച്ചു ജീവിക്കുന്നോ എന്നെങ്കിലും ?! പിഞ്ചു ബാലന്മാരായ ഈ കുട്ടികള്‍ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ നിങ്ങള്‍ തിരിഞ്ഞു നോക്കാത്തത് ? ജന്മദിനത്തിനെങ്കിലും ഒന്ന് ഫോണ്‍ വിളിക്കുക പോലും ചെയ്യാത്തത് ?! നിങ്ങളുടെ മാതാപിതാക്കളോ , സഹോദരങ്ങളോ പോലും എന്നെയും മക്കളെയും ഒരു മിനിറ്റ് നീളുന്ന ഒരു ഫോണ്‍ സംഭാഷണം കൊണ്ടെങ്കിലും അന്വേഷിച്ചോ ? നിങ്ങള്‍ ആരോപിക്കുന്ന എന്റെ “തെറ്റുകള്‍” കുട്ടികളെ എങ്ങനെയാണ് ബാധിക്കുക ? ഇതിനൊക്കെ നിങ്ങള്ക്ക് വല്ല ഉത്തരവും ഉണ്ടോ ?

നിങ്ങള്‍ പണം കൊടുത്തും , പ്രലോഭിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും ലൈക് ചെയ്യാനും ഏര്‍പ്പാടാക്കിയ രാഷ്ട്രീയ ഗുണ്ടകള്‍ അല്ലാതെ ആരുണ്ട് നിങ്ങളുടെ കൂടെ ?! ബഹുമാന്യരായ ഉമ്മന്‍ ചാണ്ടി , രമേശ്‌ ചെന്നിത്തല , വീ എം സുധീരന്‍, ഷാനി മോള്‍ ഉസമാന്‍ , ബെന്നി ബഹനാന്‍ തുടങ്ങി താങ്കളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ള സകല മനുഷ്യരുടെയും കാലു പിടിച്ചു ഈ പ്രശ്നം അവസാനിപ്പിച്ചു ജീവിതം തിരികെപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചത് താങ്കള്‍ക്കു അറിയില്ലേ ?

പന്ത്രണ്ടു കൊല്ലം കൂടെ ജീവിച്ച ഒരുവളെ പെരുവഴിയിലാക്കി , മക്കളെപ്പോലും തിരിഞ്ഞു നോക്കാതെ വേരെയൊരു സ്ത്രീയെ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിക്കാന്‍ സാധിക്കുന്ന താങ്കള്‍ക്കു എന്ത് ക്രൂരതയാണ് സാധിക്കാത്തത് ? ഒരു വെള്ളപ്പേപ്പറില്‍ മിനിറ്റുകള്‍കൊണ്ട് ബന്ധം അവസാനിപ്പിക്കുന്നതിലെ നീതിബോധമാണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ..!
എന്നെ വ്യക്തിപരമായി മോശക്കാരിയാക്കുന്ന രൂപത്തിലെ നിങ്ങളുടെ പോസ്റ്റുകള്‍ കാരണമാണ് ഞാന്‍ ഇത്രയെങ്കിലും പറയുന്നത് . മുഴുവന്‍ പറഞ്ഞാല്‍ താങ്കളുടെ സ്ഥിതിയെന്താകുമെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ ? താങ്കളുടെ ദാരിദ്ര്യം വല്ലാതെ പറയരുത് . മുഴുവന്‍ ബിനാമികളും അവരുടെ പണി നിര്‍ത്തി പോകും , അതിനു പ്രേരിപ്പിക്കരുത് ..! ഒരു ശമ്പളവുമില്ലാതെ , “മറ്റു വരുമാനമില്ലാതെ” താങ്കള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് പറയാമോ ? വിദേശ യാത്രകളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താമോ ? നിങ്ങളുടെ സാമ്പത്തിക ആസ്തി സുതാര്യമായി പറയാമോ ? ധൈര്യമുണ്ടോ ? കവല പ്രസംഗം ചെയ്യുമ്പോഴുള്ള “കയ്യടി ഡയലോഗുകള്‍” അല്ല ഉദേശിച്ചത് .

എന്തായാലും ഫൈസ്ബുക്ക് ഉള്‍പ്പടെയുള്ള ഒരു മാധ്യമത്തിലേക്കും ഈ വിഷയം , മനുഷ്യ ജീവിതത്തിന്റെ സ്വകാര്യത, വലിച്ചിഴക്കാന്‍ ഞാനില്ല . ഒരക്ഷരമെങ്കിലും എഴുതാനും പറയാനുമില്ല . ഈ പോസ്റ്റ്‌ പോലും താങ്കളുടെ പ്രകോപനമാണ് . എന്നെയും മക്കളെയും ന്യായമായി നഷ്ട്ടപരിഹാരം തന്നു settle ചെയ്യണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട് . അതുകൊണ്ട് തന്നെ ക്യാന്‍സര്‍ രോഗം വന്നു ശയ്യാവലംബിയായ എന്നെയും , സ്കൂള്‍ വിദ്യാര്തികലായ രണ്ടു ബാലന്മാരെയും , താങ്കളെതന്നെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുത് . മാധ്യമങ്ങള്‍ക്ക് വിരുന്നോരുക്കരുത് ; ഇതൊരു അപേക്ഷ മാത്രമാണ് . മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയ സിദ്ദിക്കിനെ ഞാന്‍ ഇനി ഒരു തേങ്ങല്‍ ശബ്ദം കൊണ്ട് പോലും ശല്ല്യം ചെയ്യാനില്ല . ഈ കുടുംബ പ്രശ്നത്തില്‍ ഞാനിനി മാധ്യമങ്ങളിലെക്കില്ല .. എനിക്കാരുടെയും സഹതാപവും ആവശ്യമില്ല . ജീവിച്ചു കാണിച്ചു തരാം , ഞാനും എന്റെ മക്കളും . ഈ വഴിയില്‍ ശല്യമായി വരാഞ്ഞാല്‍ മാത്രം മതി .

പ്രിയ മാധ്യമ സുഹൃത്തുക്കളെ ,

എന്റെ കുടുംബ ജീവിതം ഒരു മാധ്യമത്തിലും ചര്‍ച്ചയാക്കാന്‍ എനിക്ക് ആഗ്രഹവും താല്‍പ്പര്യവുമില്ല . അതിനായി ആരും എന്നെ വിളിക്കുകയും , കാണാന്‍ ശ്രമിക്കുകയും ചെയ്യരുത് . ഇന്നാട്ടിലെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട് . പന്ത്രണ്ടു വര്‍ഷം ഉപയോഗിച്ചതിനു ശേഷം പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ക്ക് ഇന്നാട്ടിലെ നിയമമനുസരിച്ച് ലഭിക്കേണ്ട എല്ലാ നഷ്ട്ടപരിഹാരത്തിനും ഞാന്‍ ഏതറ്റം വരെയും പോരാടും . എന്റെ മക്കള്‍ക്ക്‌ കിട്ടേണ്ട ജീവിത സുരക്ഷിതത്വത്തിന് വേണ്ടിയും .

 

ഭാര്യയുടെ അസുഖം പ്രചരണായുധമായി ഉപയോഗിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെúടുപ്പില്‍ സിദ്ദിഖ് വോട്ട് പിടിച്ചതായും അതിനുശേഷം ഭാര്യയെ ഉപേക്ഷിച്ചെന്നുമാണ് സോഷ്യല്‍മീഡിയയില്‍ സിദ്ദിഖിനെതിരെ ഉയരുന്ന പ്രധാന ആരോപണം. 

Tags: SIDIQ
ShareTweetSendShare

Latest stories from this section

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

Discussion about this post

Latest News

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies