കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ നിലയ്ക്ക് നിര്‍ത്തുമെന്ന് രാജു പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണെന്നും രാജു അഭിപ്രായപ്പെട്ടു. ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും രാജു വ്യക്തമാക്കി.
പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അത് തുറന്നുപറയണം. ഇല്ലെങ്കില്‍ സിപിഐ നിലയ്ക്ക് നിര്‍ത്തും. ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി.
യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ഇയാളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ സംശയിക്കും. മുമ്പ് യതീഷ് ചന്ദ്രയെ തെരുവ് ഗുണ്ടയോട് ഉപമിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. ബിജെപി ബന്ധമുളളയാളാണ് യതീഷ് ചന്ദ്രയെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരോധിയാണെന്നും രാജു വ്യക്തമാക്കി. പുതുവൈപ്പിനില്‍ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കൊച്ചിയില്‍ എത്തിയ ഡിജിപി എസ്പി എ.വി ജോര്‍ജിനെയും, ഡിസിപി യതീഷ് ചന്ദ്രയെയുമാണ് വിളിച്ചുവരുത്തിയത്.
Discussion about this post