ഡല്‍ഹി: ഇന്ത്യ കാത്തിരിക്കുന്ന ബിഎസ്ടി പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജൂലായ് 1ന് അര്‍ദ്ധ രാത്രിയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചാണ് ജിഎസ്ടി പ്രഖ്യാപനം നടത്തുന്നത്
70 വര്‍ഷം മുന്‍പ് 1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനവും, നെഹ്‌റു നടത്തിയ പ്രസംഗവും ഇന്ത്യ ചരിത്രത്തിന്റെ സുവര്‍ണമായ അധ്യായമാണ്. ഇതിന് അനുസ്മരിപ്പിക്കുന്നതായും ജിഎസ്ടി പ്രഖ്യാപന ചടങ്ങും. ജൂലായ് 1ന് രാത്രി 11 മുതല്‍ 12.10വരെയായിരിക്കും പ്രത്യേക സമ്മേളനം ചേരുക.
ചടങ്ങില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്ത് പസംഗിക്കും. മുന്‍പ്രധാനമന്ത്രിമാരായ ഡോ മന്‍മോഹന്‍സിംഗ്, എച്ച് ഡി ദേവഗൌഡ എന്നിവരും വേദിയിലുണ്ടാകും.
ചടങ്ങിലേക്ക് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ടെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരും വേദിയിലുണ്ടാകും. ലോകസഭ, രാജ്യസഭ അംഗങ്ങള്‍ക്കൊപ്പം പ്രത്യേക ക്ഷണിതാക്കളായി ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളും, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പങ്കെടുക്കും.
പ്രഖ്യാപനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അത്താഴവും അന്ന് പാര്‍ലമെന്റില്‍ ഒരുക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച രണ്ട് ഹൃസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
Discussion about this post