ഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ മുന്‍ കൂട്ടാളി മുഹമ്മദ് യൂസഫ് അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ ചൊവ്വാഴ്ച പിടികൂടിയത്.
ബറേലി സ്വദേശിയായ യൂസഫ് ഉത്തര്‍പ്രദേശിലെ ഇജാസ് ലക്ദവാലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൂന്ന് ബിസിനസുകാരെ കൊലപ്പെടുത്താന്‍ ഇയാള്‍ കരാര്‍ എടുത്തിരുന്നു. ഇതിനുള്ള ചുമതല പഞ്ചാബില്‍ നിന്നുള്ള വാടക കൊലയാളികളെ ഇയാള്‍ ഏല്‍പ്പിച്ചിരുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Discussion about this post