തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച യോഗത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കാനത്തിന്റെ നിലപാട് ധാര്‍മ്മികമല്ലെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്. മൂന്നാര്‍ പ്രശ്നം പരിഹരിക്കാന്‍ ശേഷിയില്ലെങ്കില്‍ റവന്യൂ മന്ത്രി മാറി നില്‍ക്കട്ടെയെന്നും റവന്യൂമന്ത്രി രാജേന്ദ്രന് പറഞ്ഞു.
സബ്കളക്ടറെ മാറ്റാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തിനെതിരെ പ്രതികരിച്ച കാനത്തിന്റെ നിലപാട് ധാര്‍മികതയില്ലാത്തതാണെന്ന് പറഞ്ഞ അദ്ദേഹം മൂന്നാര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് രാജിവച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു.
മൂന്നാറിലെ പ്രശ്നം സി.പി.ഐയുടേതായി കാണാതെ പൊതുപ്രശ്നമായി പരിഗണിച്ച് പരിഹരിക്കേണ്ടതാണ്. ഇക്കാര്യമൊന്നും സി.പി.ഐയെ ആരും പഠിപ്പിച്ച് കൊടുക്കേണ്ട ആവശ്യമില്ല. മൂന്നാറിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ പഴി കേള്‍ക്കുന്നത് സി.പി.എമ്മാണ്. ഭരണമുണ്ടായിട്ടും ദുരിതമനുഭവിക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post