ഡല്‍ഹി: ജിഎസ്ടി നടപ്പാക്കുന്നതിനായുള്ള പാര്‍ലമെന്റിന്റെ ചരിത്ര പ്രധാനമായ പ്രത്യേക സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പങ്കെടുക്കില്ല. നിലപാട് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദി എംപി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഎമ്മും, സിപിഐയും അറിയിച്ചുിട്ടുണ്ട്.
ജിഎസ്ടിക്കായുള്ള പ്രത്യേക സമ്മേളനം 30ന് അര്‍ധരാത്രിയാണ് ചേരുക. ബഹിഷ്‌കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചാണ് സിപിഐ വിട്ടുനില്‍ക്കുന്നത്. സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പ്രത്യേക സമ്മേളനം ചേരുന്നതിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസാരിച്ചിരുന്നു. ജിഎസ്ടി നടപ്പാക്കുന്നത് ആറുമാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട്.
സ്വാതന്ത്ര്യദിന പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്ന ചരിത്ര പ്രധാനമായ രാത്രികാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് ജിഎസ്ടി പ്രഖ്യാപനം നടത്തുക. രാഷ്ട്രപതി, സംസ്ഥാന ഗവര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ എല്ല കക്ഷികളും പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Discussion about this post