മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശനം തള്ളികളയാനാവില്ലെന്ന് സെന്‍കുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കക്ഷി രാഷ്ട്രീയത്തില്‍ മാത്രമേ താല്‍പര്യമുള്ളു എന്നു സെന്‍കുമാര്‍ പറഞ്ഞു.
രാഷ്ട്രീയം ഓപ്ഷന്‍ അല്ലാത്തതൊന്നും അല്ല. തങ്ങളെ പോലെ വലിയ പ്രശ്‌നങ്ങളൊന്നും ഇതുവരെ പറയാത്ത ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ വന്നാലെന്താ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ കക്ഷികള്‍ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ താത്പര്യത്തിന് വിരുദ്ധമായി രാഷ്ട്രീയത്തിന് വേണ്ടി മാത്രം നില്‍ക്കുന്നവരാണ് സെന്‍കുമാര്‍ പറഞ്ഞു. .
ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കാറുള്ള സെന്‍കുമാറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ടിപി വധക്കേസില്‍ ഉന്നതതല ഗുഢാലോചന തള്ളികളയാനാവില്ലെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെളിയാന്‍ ഇനിയും കാര്യങ്ങള്‍ ബാക്കിയുണ്ട്. ഗൂഢാലോചന പൂര്‍ണമായും തെളിഞ്ഞിട്ടില്ലെന്നും പലരുടെയും പങ്ക് ഇനിയും വ്യക്തമാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനോട് ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആളാണ് സെന്‍കുമാര്‍. താന്‍ ജനങ്ങള്‍ക്ക്ും പോലിസ് ക്ഷേമത്തിനും വേണ്ടി പൊതുരംഗത്ത് ഉണ്ടാകുമെന്ന് സെന്‍കുമാര്‍ പോലിസ് ആസ്ഥാനത്ത് നടന്ന വിരമിക്കല്‍ ചടങ്ങില്‍ പറഞ്ഞിരുന്നു.
പോലിസ് ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് സിപിഎമ്മിനുള്ള രാഷ്ട്രീയ പക മൂലമാണെന്ന് സെന്‍കുമാര്‍ ആരോപിച്ചിരുന്നു. കോടതിയില്‍ ഈ വാദമുഖങ്ങളോട് പോലിസ് മേധാവി സ്ഥാനത്ത് തിരിച്ചെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുള്ള വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് സംഭവം വിലയിരുത്തപ്പെട്ടത്.
സെന്‍കുമാര്‍ യുഡിഎഫ് പാളയത്തിലായിരുന്നുവെന്നും, പിന്നീട് അവിടെ നിന്നും മറ്റൊരു പാളയത്തിലേക്ക് പോയെന്നും പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. സംഘപരിവാര്‍ താല്‍പര്യമുള്ളയാളാണ് സെന്‍കുമാര്‍ എന്ന രീതിയില്‍ ഈ പരാമര്‍ശം ചര്‍ച്ചയാവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി പിന്തുണക്കുന്ന ആളാണ് ടിപി സെന്‍കുമാര്‍. നോട്ട് അസാധുവാക്കല്‍ വലിയ സാമ്പത്തിക പരിഷ്‌ക്കരണമാണെന്നും അതിനോടുള്ള എതിര്‍പ്പ് രാഷ്ട്രീയമാണെന്നും സെന്‍കുമാര്‍ നിലപാട് എടുത്തിരുന്നു.
Discussion about this post