കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് സൂചന. വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് കരുതുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം പോലീസ് ഇത് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാടുള്ള ഒരു സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ വീട്ടിലും കാക്കനാടുള്ള വസ്ത്രസ്ഥാപനത്തിലും മെമ്മറി കാര്‍ഡിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
നടി ആക്രമിക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്. കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.
അതേസമയം ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത സംവിധായകന് നാദിര്‍ഷായെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്തില്ല എന്നുചോദിച്ച് പോലീസ് ഉന്നതതലയോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊട്ടിത്തെറിച്ചു. കേസില്‍ ഇടപെടുന്നത് എ.ഡി.ജി.പിയല്ല ഏത് ഉന്നതനായാലും പ്രതിയാക്കാനും ഡി.ജി.പി. കര്‍ശന നിര്‍ദേശവും നല്കി.
Discussion about this post