Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല’, ഇപ്പോള്‍ നടക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടെന്ന് ടി പി സെന്‍കുമാര്‍

by Brave India Desk
Jul 7, 2017, 10:32 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഇപ്പോള്‍ നടക്കുന്നത് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

നടന്‍ ദിലീപിനെ 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണ്. ജനനേന്ദ്രിയം മുറിച്ച കേസില്‍ ഉണ്ടായ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനാണ് സന്ധ്യ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നതെന്നും സെന്‍കുമാര്‍ പറയുന്നു. അടിസ്ഥാനപരമായി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതുകൊണ്ട് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു.

‘സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ എത്ര ചോദ്യം ചെയ്യണം. എനിക്ക് അത്രയ്ക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട്. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. പക്ഷേ ഞാന്‍ അവരെ പ്രൊട്ടക്ട് ചെയ്യുകയാണുണ്ടായത്.’ സെന്‍കുമാര്‍ പറയുന്നു.

ഇതുവരെ കേസില്‍ ദിലീപിനെതിരെ ഒരു തെളിവും ഇല്ല. 2013-ല്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് 2017ലാണോ ചെയ്യുന്നത്. ക്വട്ടേഷനെടുക്കുന്നവര്‍ അഡ്വാന്‍സ് വാങ്ങാതെ അതു ചെയ്യുമോ. മഞ്ജുവാര്യരേയും ദിലീപിനേയും തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മഞ്ജുവാര്യര്‍ തെറ്റായിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്ല്യാണവും കഴിഞ്ഞിട്ടാണോ ഇത് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സംവിധായകന്‍ നാദിര്‍ഷായെ എ.ഡി.ജി.പി തച്ചങ്കരി വൈറ്റിലയില്‍ വച്ചു കണ്ടിട്ടുണ്ടെന്നും അത് താന്‍ അറിഞ്ഞെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. നേരത്തേ എന്തോ കാസറ്റൊക്കെ ഇറക്കിയ ബന്ധമുണ്ട് അവര്‍ തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: t p sen kumaractress attack caseb sandhya
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies