ഡല്‍ഹി: തീവണ്ടിയില്‍ സഹ യാത്രക്കാരുടെ മര്‍ദ്ദനത്തിനിരയായി ഹരിയാന സ്വദേശി ജുനൈദ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. 17 കാരനായ ജുനൈദ് ഖാന്‍ കൊല്ലപ്പെട്ടത് ബീഫിന്റെ പേരിലല്ല, മറിച്ചു സീറ്റു തര്‍ക്കത്തിലാണെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ജുനൈദിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫരീദാബാദ് റെയില്‍വേ പോലീസ് എസ്പി കമല്‍ദീപ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി ഡെല്‍ഹിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന നരേഷ് റാത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരിന്നു. പ്രതിയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് ബീഫിന്റെ പേരിലല്ല കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നത്. സീറ്റിന്റെ പേരിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു
അതേസമയം, ബീഫ് കഴിക്കുന്നവന്‍, ചേലാകര്‍മം ചെയ്യപ്പെട്ടവന്‍ തുടങ്ങിയ വിളിച്ചു പറഞ്ഞാണ് ജുനൈദിനെ മര്‍ദ്ദിച്ചിരുന്നതെന്ന് ജുനൈദിന്റെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബീഫ് കൈവശം വച്ചതിന്റെ പേരില്‍ കൊലപ്പെടുത്തി എന്ന തരത്തിലുള്ള വ്യാപക പ്രചരണവും നടന്നിരുന്നു. കഴിഞ്ഞ മാസം 22നാണ് ജുനൈദിനെയും സഹോദങ്ങളെയും അക്രമികള്‍ മര്‍ദ്ദിച്ചിത്.
Discussion about this post