എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും നടന്‍ പൃഥ്വിരാജ് സുകുമാരന്‍. അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായിരുന്നു പൃഥിരാജിന്റെ വാക്കുകള്‍. തനിക്ക് ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനുണ്ട്. അത് കഴിഞ്ഞ് അമ്മ ഭാരവാഹികള്‍ കുറിപ്പില്‍ കാര്യങ്ങള്‍ അറിയിക്കും. താന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ നിങ്ങളോട് പറയാം എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആസിഫ് അലി പറഞ്ഞു. ദിലീപ് എന്ന നടനില്‍ നിന്നല്ല ഒരു വ്യക്തിയില്‍ നിന്നുപോലും ഇതുപോലെയുള്ള കുറ്റകൃത്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണെന്നും ഈ സംഭവത്തില്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
ദിലീപിനെതിരെ നടപടിയെടുത്തെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. താരസംഘടനയിലെ ഏക വനിത എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും ദിലീപിനെ പുറത്താക്കി.
Discussion about this post