ഡല്‍ഹി: അമര്‍നാഥ് യാത്രക്കിടെ ഏഴ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെടാനിടയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ രണ്ട് പാക്കിസ്ഥാന്‍ ഭീകരരടക്കം നാല് ഭീകരരാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ അബു ഇസ്മയില്‍ നേതൃത്വം നല്‍കിയ ആക്രമണത്തില്‍ ഒരു പാക്കിസ്ഥാനി ഭീകരനും രാണ്ട് കശ്മീര്‍ ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 7ന് അമര്‍നാഥ് യാത്രയ്ക്ക് പുറപ്പെട്ട തീര്‍ത്ഥാടകരുടെ ബസ് യാത്രയ്ക്കിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം നാല് ഭീകരര്‍ ബൈക്കില്‍ രക്ഷപ്പെടുകയാണുണ്ടായത്.
ഗുജറാത്ത് രജിസ്‌ട്രേഷനില്‍ വന്ന തീര്‍ത്ഥാടകരുടെ ബസാണ് ഭീകരര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട നാല് ഭീകരരെയും പിടികൂടാന്‍ സൈന്യം കാര്യമായ തെരച്ചില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post