തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സൈബര്‍ പൊലീസാണ് ഐപിസി 153എ പ്രകാരം കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂക്ഷനാണ് നിയമോപദേശം നല്‍കിയത്. ന്യൂനപക്ഷ വിരുദ്ധപരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസ്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ എത്തിയതിലുളള പ്രതികാര നടപടിയാണിതെന്നാണ് ആക്ഷേപം.
Discussion about this post