അടൂര്‍: അടൂര്‍ ഏനാദിമംഗലത്ത് ഒറ്റയ്ക്കു താമസിച്ച അറുപത്തിയഞ്ചുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വായില്‍ തുണി തിരുകിയശേഷം പീഡിപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്. അവശനിലയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ശരീരഭാഗങ്ങളില്‍ പരിക്കുണ്ടെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം. സമീപവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരാതിയില്‍ അടൂര്‍ പോലീസ് കേസെടുത്തു.
Discussion about this post