ഡല്‍ഹി: പാക് അധീന കശ്മീരില്‍ നിന്നുള്ള യുവാവിന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വരാന്‍ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. അവിടം പാക്കിസ്ഥാന്‍ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുകയാണ്. ഇന്ത്യ അയാള്‍ക്ക് വിസ നല്കും. ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്നും ഒസാമ അലിയെന്ന യുവാവിന് മെഡിക്കല്‍ വിസ അനുവദിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തുന്നതിനുള്ള മെഡിക്കല്‍ വിസ ലഭിക്കാനാണ് ഒസാമ അലി അപേക്ഷിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസ അപേക്ഷിക്കുന്ന പാക് പൗരന്മാര്‍ വിദേകാര്യമന്ത്രാലയത്തില്‍ നിന്നുള്ള കത്തും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ശുപാര്‍ശ കത്തിനായി അലി പാക് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ആശയവിനിമയം നടത്താന്‍ പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വിസമ്മതിച്ചു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിസ വിഷയത്തില്‍ വിശദീകരണവുമായി സുഷമ എത്തിയത്. കത്തിന്റെ ആവശ്യമില്ലെന്നും അലിക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് സുഷമ അറിയിച്ചു.
പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുള്ള അപേക്ഷകളില്‍ വളരെ പെട്ടന്ന് നടപടി സ്വീകരിക്കുമെന്നായിരുന്നു ആ മാസം ആദ്യം സുഷമാ സ്വരാജ് അറിയിച്ചത്. ശുപാര്‍ശയുള്ള അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കുമെന്നും മെഡിക്കല്‍ വീസയ്ക്കായി അപക്ഷിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണമെന്നും സുഷമ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് പാകിസ്ഥാന്‍ കയ്യേറിയ മേഖലയാണെന്നും വിശദീകരിച്ചു കൊണ്ടാണ് സുഷമ എത്തിയത്.
POK is an integral part of India. Pakistan has illegally occupied it. We are giving him visa. No letter required. https://t.co/cErxQw7Cht
— Sushma Swaraj (@SushmaSwaraj) July 18, 2017
കരളിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയ്ക്കായാണ് അലി ഡല്‍ഹിയിലെത്തുന്നത്. സകേതിലെ ഒരു സ്വകാര്യ ആശുപത്രിയിലാവും അലിയുടെ ചികിത്സ. രോഗം ഭേദമാവാന്‍ കരള്‍ മാറ്റി വയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപട്ടതോടെ ചികിത്സ വേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അലിയുടെ പ്രതീക്ഷ.
Discussion about this post