തിരുവനന്തപുരം: കെ.പി.സി.സി. ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായി സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടനവേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതിനെതിരെ അനിഷ്ടം പ്രകടിപ്പിച്ച് കവിയത്രി സുഗതകുമാരി. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മൗനപ്രാര്ഥനയാണ് ഉദ്ഘാടനവേദിയില്‍ നടത്തിയത്. ഇതിനെ തുടര്‍ന്നാണ് സുഗതകുമാരി അനിഷ്ടം പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത്? കോണ്‍ഗ്രസിന് നാലുവരി ഈശ്വരപ്രാര്ഥനയില്ലേ? വന്ദേമാതരത്തിന്റെ ആറുവരിയെങ്കിലും ഈശ്വരപ്രാര്‍ഥനയായി ചൊല്ലാമല്ലോ സുഗതകുമാരി വേദിയില്‍ പറഞ്ഞു.
”മദ്യത്തിനെതിരെ നടത്തുന്ന സമരത്തില്‍ തന്റെ മനസ്സ് മടുത്തു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിനെതിരാണ്. യുഡിഎഫിന്റെ മദ്യനയം തിരുത്തിയതോടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. കേരളത്തില്‍ കൂടുതല്‍ സ്ത്രീകളും പീഡനമനുഭവിച്ചത് മദ്യപിച്ചെത്തിയ പുരുഷന്മാരില് നിന്നാണ്.” സുഗതകുമാരി സദസ്സില്‍ വ്യക്തമാക്കി.
എല്‍.ഡി.എഫിന്റെ മദ്യനയം അഴിമതിയുടെ ദുര്ഗന്ധംവമിക്കുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന് പറഞ്ഞു. യുഡിഎഫിന്റെ മദ്യനയം അട്ടിമറിച്ചതോടെ ഖജനാവിലേക്ക് ലഭിച്ചത് റവന്യൂ വരുമാനമാണെങ്കില്‍ എകെജി സെന്ററില്‍ ലഭിച്ചത് രാഷ്ട്രീയവരുമാനമായിരുന്നുവെന്ന് ഹസന് ആരോപിച്ചു.
Discussion about this post