ഡല്‍ഹി: മുസ്ലിം വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കു മുന്നില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുംബൈ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസാണ് നടപടിയെടുത്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് എന്‍ഐഎ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസിന് നിര്‍ദേശം നല്‍കുകയായിരുന്നെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലിയ അറിയിച്ചു.
2016 നവംബറിലാണ് നായിക്കിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post