കൊച്ചി: നടന്‍ ദിലീപിന്റെ ഭൂമിയിടപാടില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍. താന്‍ ഭൂമി ഇടപാടില്‍ ഇടപെട്ടെന്ന് ആരോപിച്ച ജില്ലാ കളക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റില്‍ വ്യക്തമാക്കി.
ദിലീപിന്റെ ഡി സിനിമാസ് നിര്‍മ്മിക്കുന്ന സ്ഥലം കയ്യേറ്റഭൂമിയാണെന്ന ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ ഇടപെട്ടത് ഒരു സിപിഐ മന്ത്രിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനാണ് മന്ത്രി സുനില്‍കുമാറിന്റെ മറുപടി.
അതേസമയം ഡി സിനിമാസ് തിയറ്റര്‍ കെട്ടിട്ടം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യുമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. റവന്യുമന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് മുന്‍പ് ക്ഷേത്രത്തിന് കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങള്‍ വ്യാജമായി ഉണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
Discussion about this post