തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെചെറുവളളി എസ്റ്റേറ്റില്‍ നിര്‍മിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹാരിസണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റ എസ്റ്റേറ്റാണിത്. വില്‍പന നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഭൂമി ഒഴിയണമെന്ന് കാട്ടി കെ പി യോഹന്നാന് നോട്ടിസ് നല്‍കിയ കേസില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണിപ്പോള്‍. പി എച്ച് കുര്യന്‍ അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.
നേരത്തെ, സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്. ഇവിടെ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്.
രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് 48 കിലോമീറ്ററാണ് ശബരിമലയിലേക്കുള്ള ദൂരം.
Discussion about this post