കര്‍ക്കിടക മാസത്തെ രാമായണമാസമായി ആചരിച്ച് ഭക്തിയോടെ കൊണ്ടാടുന്ന സമൂഹത്തെ പരിഹസിച്ച് സിപിഎം നേതാവും പാലക്കാട് എംപിയുമായ എം.ബി രാജേഷ്. സംഘപരിവാറിനെതിരായ ഫേസ്ബുക്ക് കുറിപ്പിലാണ് രാമായണം മാസം ആചരിക്കുന്ന പൊതുസമൂഹത്തെ അപമാനിച്ചു കൊണ്ടുള്ള പരാമര്‍ശം.
”രാമായണ ഭക്തിയുടെ വ്യാജ പ്രകടനങ്ങള്‍ അനുഷ്ടിക്കുന്ന കര്‍ക്കിടകത്തില്‍ തന്നെ അതേ നാവു കൊണ്ട് സ്ത്രീകള്‍ക്ക് നേരെ അറക്കുന്ന അധിക്ഷേപം ചൊരിയുന്നു.”.
–എം.ബി രാജേഷ്-
സംഘപരിവാര്‍ രാഷ്ട്രീയത്തിനകത്ത് കേരളത്തിലെ മുഴുവന്‍ ഹൈന്ദക്ഷേത്രങ്ങളെയും വിശ്വാസികളെയും കൂട്ടികെട്ടുകയാണ് സിപിഎം എന്ന ആരോപണമാണ് പലരും പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ ഉന്നയിക്കുന്നത്. സംഘപരിവാറിനെ എതിര്‍ത്തോളു എന്തിന് കര്‍ക്കിടകത്തെ രാമായണ മാസമായി കരുതുന്ന വിശ്വസ സമൂഹത്തെ അപഹസിക്കുന്നു എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
ഹിന്ദുക്കളെ എല്ലാം സംഘപരിവാറാക്കി ന്യൂനപക്ഷ പാര്‍ട്ടിയായി മാറാനാണോ സിപിഎം ശ്രമം എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/mbrajeshofficial/posts/1542791162448555″ bottom=”30″]
Discussion about this post