തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരാതി നല്‍കും. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും രമേശ് പറഞ്ഞു.
കേന്ദ്രനേതാക്കളുമായി എം.ടി രമേശ് ആശയവിനിമയം നടത്തിയിരുന്നു. വിഷയത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് രമേശിന്റെ പ്രധാന ആവശ്യം. ചില നേതാക്കള്‍ തന്നെ ഒറ്റത്തിരിഞ്ഞ് ആക്രമിച്ചുവെന്ന് എം.ടി രമേശ് ആരോപിച്ചു. നാളെ നടക്കാനിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിലും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് എം.ടി രമേശ് ആവശ്യപ്പെടും.
അതേസമയം കോഴ ആരോപണവുമായി ബന്ധപ്പെട്ടു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും ചില നേതാക്കാളെയും ഡല്‍ഹിക്കു വിളിപ്പിക്കുമെന്നാണ് സൂചന.
Discussion about this post