കോട്ടയം: ആറന്മുള വിമാനത്താവളത്തിന് വേണ്ടി വാദിച്ച ചിലര്‍ ശബരിമല വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എംഎല്‍എ പിസി ജോര്‍ജ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവിടെ വിമാനത്താവളം വരാതിരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് എംഎല്‍എ പിസി ജോര്‍ജ്ജ് പറയുന്നത്. അത് ആറന്മുളയില്‍ വിമാനത്താവളത്തിനായി ശ്രമിച്ചവരാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ചില മുതലാളിമാര്‍ മദ്യം നല്കി തൊഴിലാളികളെ സമരം നടത്താന്‍ ഇറക്കി വിട്ടിരിക്കുകയാണെന്നും പിസി ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ വഴിവെക്കാനും സാധ്യത ഏറയൊണ്. കൂടാതെ സര്‍ക്കാര്‍ പണം നല്‍കി ഭൂമി ഏറ്റെടുത്താല്‍ അതിന്റെ പേരിലും വിവാദം കൊഴുക്കും.
Discussion about this post