ശ്രീനഗര്‍: കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത വേണമെന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ അഭിപ്രായം തള്ളി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇന്ത്യയും പാകിസ്ഥാനും നേരിട്ട് സംസാരിച്ച് പ്രശ്നപരിഹാരം കാണുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും അവര്‍ പറഞ്ഞു.
അമേരിക്കയെയോ ചൈനയേയോ മധ്യസ്ഥരാക്കി കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തു കൂടേ എന്നായിരുന്നു കഴിഞ്ഞ ദിവസം ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടത്. സുഹൃദ് രാഷ്ട്രങ്ങളുടെ സഹായം തേടുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ അമേരിക്കയായാലും ചൈനയായാലും അവര്‍ക്ക് താല്പര്യം അവരുടെ കാര്യങ്ങളില്‍ മാത്രമായിരിക്കുമെന്നും അത് ഇന്ത്യക്ക് ഗുണപരമാവില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ള രാജ്യങ്ങളിലൊക്കെ അഫ്ഗാനിസ്ഥാന്, സിറിയ, ഇറാഖ് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിവുള്ളതാണെന്നും മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ദോക് ലാം വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ചൈനയെ എങ്ങനെയാണ് മധ്യസ്ഥതയ്ക്ക് സമീപിക്കുക എന്നും അവര്‍ ചോദിച്ചു.ഇന്ദിരാ ഗാന്ധിയുടെയും അടല്‍ ബിഹാരി വാജ്പേയിയുടെയും പാത പിന്തുടര്ന്ന് ഷിംല, ലാഹോര്‍ കരാറുകള്‍ അനുസരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാവണമെന്നും മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.
Discussion about this post