കൊച്ചി: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പഞ്ചായത്ത് വക സ്ഥലത്ത് ദളിത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച അംബേദകര്‍ പ്രതിമ പഞ്ചായത്ത് അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഇതിന് സമീപത്തായി നിര്‍മിച്ചിരുന്ന അനധികൃത ഷെഡും പൊളിച്ച് മാറ്റിയിട്ടുണ്ട്. വാച്ചാല്‍ കിഴക്ക് മേത്തറ ഭാഗത്തുള്ള പഞ്ചായത്ത് സ്ഥലത്തായിരുന്നു പ്രതിമ നിര്‍മിച്ചിരുന്നത്. പ്രതിമയും ഷെഡും നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈപ്പിന്‍കരയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു.
വൈപ്പില്‍കരയില്‍ പട്ടികജാതി ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ 29 സെന്റ് ഭൂമിയില്‍ ഒരു മാസം മുമ്പാണ് ഒ പ്രതിമ സ്ഥാപിച്ചത്. തുടര്‍ന്ന് പഞ്ചായത്തീരാജ് ചട്ട പ്രകാരം പ്രതിമ നീക്കം ചെയ്യുന്നതിന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നത്തിന് സാധ്യതയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ആര്‍ഡിഓയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് സംരക്ഷം ഏര്‍പ്പെടുത്തുന്നതിന് ആര്‍ഡിഓ ഉത്തരവിട്ടു.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ മുനമ്പം പൊലീസിന്റെ സഹായത്തോടെ ചൊവാഴ്ച്ച പ്രതിമ നീക്കം ചെയ്ത് പഞ്ചായത്ത് ഓഫീസിലെത്തിച്ചു. പഞ്ചായത്ത് പൊതുശ്മശാനം നിര്‍മിക്കന്നതിന് കണ്ടെത്തിയ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചതെന്നാണ് പഞ്ചായത്ത് വാദം. ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് കെയു ജീവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ചില ദളിത് സംഘടനകള്‍ പ്രതിഷേധവുമായെത്തി പൊലീസിനെ തടയുന്നതിന് ശ്രമിച്ചു. എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. ആര്‍ഡിഓ ഉത്തരവ് നടപ്പിലാക്കാനെത്തിയ പൊലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത് എന്ന് ഞാറയ്ക്കല്‍ എസ്‌ഐ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ 1947-48 കാലഘട്ടത്തില്‍ എംഎല്‍സിയായിരുന്ന കണ്ണന്‍ മാഷ് ഹരിജന്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനും ഉന്നമത്തിനുമായി അനുവദിച്ച ഭൂമിയാണിതെന്ന് അംബേദ്കര്‍ സാസ്‌കാരിക സമിതി പ്രസിഡന്റ് ബിജു അയ്യമ്പിള്ളി പറഞ്ഞു.
പട്ടികജാതി സംഘടനകള്‍ അവകാശവാദം ഉന്നയിച്ചപ്പോഴാണ് പഞ്ചായത്ത് ശ്മശാന നിര്‍മാണത്തിന് കണ്ട് വെച്ചിരിക്കുന്ന ഭൂമിയാണിതെന്ന വാദവുമായി പഞ്ചായത്ത് എത്തിയതെന്നും ദളിത് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അംബേദ്കറുടെ പ്രതിമ നീക്കം ചെയ്തത് അനാദരവോടെയാണെന്നും ഇവര്‍ ആരോപിക്കുന്നു.
-statue-demolished-by-punchayat
Discussion about this post