പാവറട്ടിയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ പ്രതികരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഹരിയാനയില്‍ ട്രെയിനില്‍ സീറ്റ് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി.
ബീഫ് കഴിക്കുന്നവനെ എന്നാക്രോശിച്ച് ജുനൈദിനെ ചിലര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബീഫ് കൈവശം വച്ചതിന് തല്ലിക്കൊന്നു എന്ന മട്ടില്‍ വ്യാപക പ്രചരണം നടക്കുകയും ചെയ്തു.എന്നാല്‍ സംഭവം ബീഫ് കൈവശം വച്ചതിന്റെ പേരിലുള്ള കൊലപാതകമല്ല എന്ന് പോലിസ് കണ്ടെത്തിയിരുന്നു. മുതിര്‍ന്ന ആള്‍ക്ക് ജുനൈദ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പിന്നീട് പ്രശ്‌നം ഒത്ത് തീര്‍പ്പാക്കിയെങ്കിലും, അപ്പുറത്തെ ബോഗിയിലേക്ക് പോയ ജുനൈദ് സഹദരനെയും കൂട്ടാളികളെയും വിളിച്ചു വരുത്തി അക്രമം നടത്തുകയും, ഇതിനിടയില്‍ കുത്തേല്‍ക്കുകയും ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. ജുനൈദിന്റെ സഹോദരനും കൂട്ടുകാരും ബൈക്കില്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തുന്ന സിസി ടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട,
എന്നാല്‍ ബീഫിന്റെ പേരിലുള്ള കൊലപാതകം എന്ന രീതിയിലാണ് പല മാധ്യമങ്ങളും സംഭവം കൈകാര്യം ചെയ്തത.
ജുനൈദിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജുനൈദിന്റെ സഹോദരനെതിരായ പൊലീസ് അതിക്രമം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജുനൈദിന്റെ സഹോദരി നടത്തുന്ന പഠനകേന്ദ്രത്തിന് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബൃന്ദ കാരാട്ടിനൊപ്പമെത്തിയ ജുനൈദിന്റെ കുടുബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയായിരുന്നു.
ജുനൈദിന്റെ മരണത്തിനെതിരായ വലിയ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ഇത് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രോഹിത് വെമൂലയുടെയും ജുനൈദിന്റെ മരണം വച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ പാവറട്ടിയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് അപമാനിച്ച ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൗനം തുടരുകയാണെന്ന ആക്ഷേപവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. വിനായകന്റെ മരണം കൊലപാതകം തന്നെയെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ കാമ്പയിന്‍ നടക്കുന്നുണ്ട്.
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വിനായകന്റെ ദേഹത്ത് ഉണ്ടായിരുന്നെന്നും കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ അടയാളങ്ങള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസ് മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പൊലീസ് കസ്റ്റഡിയിലെ പീഡനം താങ്ങാനാവാതെ വീട്ടില്‍ തിരിച്ചെത്തിയ 19കാരനായ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ച് പറിച്ചും അതിക്രൂരമായി വിനയകനെ പൊലീസ് മര്‍ദ്ദിച്ചതിന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് സാക്ഷിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റേഷനിലെ ക്രൂര പീഡനങ്ങള്‍ പ്രദേശത്തെ സിപിഐഎം ഏരിയാ സെക്രട്ടറിയോടും വിനായകന്‍ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
Discussion about this post