തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു, സെന്‍കുമാര്‍ നടിയെക്കുറിച്ച് മോശമായി പരാമര്‍ശിച്ചത്. സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് അന്വേഷണം.
നേരത്തെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവും സെന്‍കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post