തിരുവനന്തപുരം: ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ബാലന്‍ ഇടത് സര്‍ക്കാരിന്‍റെ സഹായത്തോടെ ലണ്ടനിലേക്ക് യാത്ര തിരിക്കുന്നുവെന്ന ദേശാഭിമാനി വാര്‍ത്തക്കെതിരെ വിദ്യാര്‍ത്ഥി തന്നെ രംഗത്തെത്തി. കേരളസര്‍ക്കാരിന്‍റെ ഇരുപത്തിയേഴ് ലക്ഷം രൂപ താന്‍ കൈപ്പറ്റിയിട്ടില്ല തനിക്ക് കിട്ടിയിട്ടുമില്ല എന്നാണ് ബിനീഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തില്‍ ‘സഹായച്ചിറകിലേറി ബിനീഷ് ലണ്ടനിലേക്ക്’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ സഹായത്തോടെ ബിനീഷ് ലണ്ടനിലേക്ക് യാത്ര തിരിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. കേരള സര്‍ക്കാര്‍ നല്‍കിയ 27 ലക്ഷം രൂപയുടെ സഹായമാണ് ബിനീഷിന്റെ സ്വപ്‌നം സഫലമാക്കാന്‍ വഴിയൊരുക്കിയതെന്നാണ് ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബിനീഷ് ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്ക്‌സില്‍ പ്രവേശനം ലഭിച്ചിട്ടും ബിനീഷിന് പോകാന്‍ സാധിക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എ.കെ ബാലനും ഇ ചന്ദ്രശേഖരനും ബിനീഷ് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടതോടെ എല്ലാം ശരിയായി എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരള സര്‍വ്വകലാശാലയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയ ബിനീഷിന്റെ പ്രബന്ധം ജേണല്‍ ഓഫ് മള്‍ട്ടി ഡിസിപ്ലിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചിരുന്നു
ബിനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരള സർക്കാരിന്റെ 27 ലക്ഷം രൂപ ഞാൻ കൈപ്പറ്റിയിട്ടില്ല..
എനിക്ക് കിട്ടിയിട്ടുമില്ല..
[fb_pe url=”https://www.facebook.com/bineshch.ch/posts/1174928485986316?pnref=story” bottom=”30″]
Discussion about this post