തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സിപിഎം നടപടി ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആസ്ഥാനം അക്രമിച്ച് അതിന്റെ സംസ്ഥാന അദ്ധ്യക്ഷനെ വധിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തില്‍ കേട്ടു കേഴ്വിയില്ലാത്തതാണ്. സിപിഎമ്മിന്റെ ഇത്തരം നടപടി ഫാസിസമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ എന്തു മാര്‍ഗ്ഗത്തിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് തന്നെ അടിസ്ഥാനം. അത് ഇല്ലതാക്കി ഏകാധിപത്യ ഭരണകൂടത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ഉത്തരകൊറിയന്‍ മോഡല്‍ നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Discussion about this post