ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന ആക്രമങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്രം. തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചത്.. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നു അദ്ദേഹം അറിയിച്ചു.
Discussion about this post