ഡല്‍ഹി: ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കുന്നതിന് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഓരോ മന്ത്രാലയത്തിന്റെയും വിജിലന്‍ലന്‍സ് വകുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഗസ്റ്റ് 15ന് ശേഷം പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച് തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് റെക്കോര്‍ഡുകളിലെ വിവരങ്ങള്‍ കണക്കാക്കിയായിരിക്കും ആഭ്യന്തരമന്ത്രാലയം പട്ടിക തയ്യാറാക്കുക. ആഗസ്റ്റ് അഞ്ചോടെ അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് കത്തിലൂടെ വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post