ശ്രീനഗര്‍: ഭീകരരുടെ വധത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും റെയില്‍ സര്‍വീസിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കശ്മീരിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അബു ദുജാനിയെയും കൂട്ടാളികളെയും സുരക്ഷസേന വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സിആര്‍പിഎഫും കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാഷ്മീര്‍ പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും സംയുക്തമായി ഭീകരരെ കീഴ്പ്പെടുത്തിയത്.
Discussion about this post