കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബിസിസിഐ വിലക്ക് നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ ആകുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഒത്തുകളി വിവാദത്തെതുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തരക്രിക്കറ്റിലും കളിക്കുന്നതിലാണ് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്.
ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടുകൾക്ക് ആധാരമാക്കിയതു ഡൽഹി പൊലീസ് നൽകിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങൾ തള്ളി പട്യാല സെഷൻസ് കോടതി തന്നെ കേസിൽ കുറ്റവിമുക്തനാക്കിയതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
Discussion about this post