ബീജിംഗ്: മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതി ചൈനീസ് ഉല്പന്നങ്ങള്ക്ക് വൈകാതെ തന്നെ വന്‍ ഭീഷണിയാകുമെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് . ചൈനീസ് ഉത്പന്നങ്ങളെ തള്ളി മെയ്ഡ് ഇന്‍ ഇന്ത്യാ ഉത്പന്നങ്ങള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ നിര്‍മാണ മേഖലയില്‍ ഉദിച്ചുയരുന്ന നക്ഷത്രമാവുമെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലക്കുറവിന്റെ കാര്യത്തില്‍ പെട്ടെന്ന് ചൈനയെ മറികടക്കാനാവില്ല. വര്‍ഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഇന്ത്യയ്ക്ക് ചൈനീസ് ഉല്പന്നങ്ങളെ മാറ്റിനിര്‍ത്താനാകും. എന്നാല്‍ ഒരുരാത്രി കൊണ്ട് ഇത് നടപ്പിലാക്കാനാവില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ ചൈനീസ് ഇലക്ട്രോണിക്സ് കമ്പനികള്‍ ചേരുന്നത് സംബന്ധിച്ചും ലേഖനം സൂചിപ്പിക്കുന്നുണ്ട്.
Discussion about this post