ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസ് സഖ്യത്തിൽ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള കനയ്യ കുമാറിൻ്റെയും വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള ഉദിത് രാജിൻ്റെയും സ്ഥാനാർത്ഥിത്വത്തെ അരവിന്ദർ സിംഗ് ലൗലി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സീറ്റിന് വേണ്ടിയല്ല തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഞങ്ങള്‍ അഞ്ചു പേര്‍ ബിജെപിയില്‍ ചേരാനിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന അവസ്ഥയില്‍ നിന്നും ഡല്‍ഹിയെ രക്ഷിക്കാൻ ആവശ്യമായത് എല്ലാം ഞങ്ങള്‍ ചെയ്യും.
ഡല്‍ഹി കോൺഗ്രസിന്റെ നേതൃ സ്ഥാനത്ത് നിന്നും ഞാന്‍ രാജി വയ്ക്കാനുള്ള കാരണം നിങ്ങള്‍ക്കെല്ലാം അറിയാം. അതിനു ശേഷം നിരവധി കോൺഗ്രസ്സ് നേതാക്കളെ ഞാന്‍ കണ്ടിരുന്നു. അവരെല്ലാം പറഞ്ഞത് ഒരിക്കലും വീട്ടില്‍ തന്നെ ഒതുങ്ങി ഇരിക്കരു തെന്നും ഡല്‍ഹിയിലെ ജനങ്ങൾക്കായി ശക്തമായ ഒരു പാര്‍ട്ടിയില്‍ ചേരണം എന്നുമായിരുന്നു’- അദ്ദേഹം പറഞ്ഞു.
Discussion about this post