സൗജന്യ കോളിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു. വാട്സ് ആപ്പ് കോള്‍,സ്കൈപ്പ്, തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന കണ്സള്ട്ടേഷന് പേപ്പര്‍ ട്രായി പുറത്തിറങ്ങി. ഈ ആപ്പുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ വെളിച്ചത്തിലാണ് കണ്സള്ട്ടേഷന് പേപ്പര്‍ പുറത്തിറക്കുന്നതെന്ന് ട്രായി അറിയിച്ചു.ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഡാറ്റാ ചര്‍ജ് മാത്രം നല്കി ഫോണ്‍ വിളിക്കുന്നതും മെസേജുകള്‍ അയക്കുന്നതും ടെലികോം കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.
Discussion about this post