
പാലക്കാട്: എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവതിന് എതിരെയല്ല മറിച്ച് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം. ഇതില്‍ കേന്ദ്രഏജന്‍സികള്‍ അടിയന്തരമായി ഇടപെടണം. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവ് കാണിക്കുന്നതും കുറ്റമാണെന്നും കശ്മീരില്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാവര്‍ഷവും കേസെടുക്കാറുണ്ടെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
എയ്ഡഡ് സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതായ ഉയര്‍ത്തിയതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മൂത്താംതറയിലെ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് കളക്ടറുടെ ഉത്തരവ് മറികടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്.
Discussion about this post