ഭോപ്പാല്‍: അമ്പത് വര്‍ഷം ബിജെപി രാജ്യം ഭരിക്കുമെന്ന് അമിത് ഷാ. രാജ്യത്ത് മാറ്റം സൃഷ്ടിക്കാന്‍ ഇത് ആവശ്യമാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. അഞ്ചോ പത്തോ വര്‍ഷത്തേക്ക് ഭരിക്കാനല്ല, കുറഞ്ഞത് 50 വര്‍ഷത്തെ ഭരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അമിത്ഷാ വ്യക്തമാക്കി. മധ്യപ്രദേശില്‍ പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേന്ദ്ര ഭരണത്തിനൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പാര്‍ട്ടിക്ക് 1387 എംഎല്‍എമാരുണ്ട്. എങ്കിലും പാര്‍ട്ടിക്ക് ഇനിയും ഏറെ മുന്നേറാനുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് പാര്‍ട്ടിക്ക് പന്ത്രണ്ട് കോടി അംഗങ്ങളുണ്ട്. പാര്‍ട്ടിക്കു വേണ്ടി പല പ്രവര്‍ത്തകരും ജീവത്യാഗം ചെയ്തിട്ടുണ്ട്. പാര്‍ട്ടി പതാക ഇല്ലാത്ത ഒരു സ്ഥലം പോലും രാജ്യത്ത് ഇല്ലെന്ന് ഉറപ്പു വരുത്തണം. ഇത് ഭാവിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post