ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി റോഡുനിര്‍മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് പ്രതിരോധ മന്ത്രാലയം കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. 61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാവസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇന്ത്യ ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡുനിര്‍മാണത്തിലാണ് കാലതാമസമുണ്ടാകുന്നത്. ഇത് പരിഹരിക്കാന്‍ സാമ്പത്തിക, ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ബിആര്‍ഒയ്ക്ക് നല്‍കുമെന്ന് പ്രതിരോധമന്ത്രാലയം ഞായറാഴ്ച പുറത്തിറത്തിക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പുതിയ തീരുമാനപ്രകാരം നിര്‍മാണത്തിനായി യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 100 കോടിവരെ ചിലവഴിക്കാന്‍ ബിആര്‍ഒ ഡയറക്ടര്‍ ജനറലിന് അധികാരം ലഭിക്കും. ഇപ്പോള്‍ ഇത് 10.5 കോടി മാത്രമാണ്. 705 കോടി തദ്ദേശീയമായ യന്ത്രങ്ങളും സാമഗ്രികളും വാങ്ങാന്‍ വിനിയോഗിക്കാം. മൂന്നുകോടി ഇറക്കുമതി ചെയ്യുന്നവയ്ക്കുമായി ഉപയോഗിക്കാം. ഈ രീതിക്കാണ് മാറ്റം വരുക. മാത്രമല്ല ദേശീയപാത അതോറിറ്റിയോപ്പോലെ വമ്പന്‍ നിര്‍മാണ കമ്പനികളെ റോഡ് നിര്‍മാണം ഏല്‍പ്പിക്കാനുള്ള അനുമതിയും ബിആര്‍ഒയ്ക്ക് ലഭിക്കും.
അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യം ഇന്ത്യയ്ക്കുണ്ടാകുന്നത് മുന്നില്‍ കണ്ടാണ് നടപടികള്‍ പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കുന്നത്. കൂടാതെ പദ്ധതികള്‍ നടപ്പിലാക്കായി ഉദ്യോഗസ്ഥ തലത്തിലുള്ള അനുമതി വ്യവസ്ഥയും ഉദാരമാക്കിയിട്ടുണ്ട്. ഇത്പ്രകാരം ചീഫ് എഞ്ചിനീയര്‍ക്ക് 50 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കും.
മുമ്പ് ഇത് 10 കോടിയായിരുന്നു. അഡീഷണല്‍ ഡറക്ടര്‍ ജനറലിന് 20 കോടിയില്‍ നിന്ന് 100 കോടിയിലേക്കും അനുമതി നല്‍കാനുള്ള അനുമതി നല്‍കും. 300 കോടിവരെയുള്ള പദ്ധതികള്‍ക്ക് ഡയറക്ടര്‍ ജനറലിനാണ് അംഗീകാരം നല്‍കാനുള്ള അധികാരമുള്ളത്. നേരത്തെയുള്ള പരിമിതികളാണ് റോഡുനിര്‍മാണത്തിന്റെ വേഗത കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
Discussion about this post