ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ദോക്‌ലാം വിഷയത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യ തലസ്ഥാനത്ത് നടന്ന ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോക്‌ലാം പ്രതിസന്ധിക്ക് തീര്‍ച്ചയായും പരിഹാരമുണ്ട്, ചൈന പരിഹാരത്തിനായി മുന്നോട്ട് വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ലോക ശക്തികളായ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുലര്‍ത്തേണ്ടത് അനിവാര്യമാണ് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ എല്ലായ്‌പോഴും സമാധാനത്തിന് പിന്തുണ നല്‍കുന്ന രാജ്യമാണ്, ആക്രമണത്തിന് ഇന്ത്യ ഒരിക്കലും മുതിരില്ല, എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തിയും ആത്മാഭിമാനവും സൈന്യം കാത്ത് സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ട് വീഴ്ചയുമുണ്ടാകില്ലയെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയെ വെല്ലുവിളിക്കാനാകില്ല, അയല്‍ രാജ്യങ്ങളുമായി ഇന്ത്യ എപ്പോഴും സൗഹൃദമാണ് ആഗ്രഹിക്കുന്നത്. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് 2014-ല്‍ നടന്ന പ്രധാനമന്ത്രിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ എല്ലാ അയല്‍ രാജ്യങ്ങളുടെ നേതാക്കളെയും ക്ഷണിച്ചത് രാജ്‌നാഥ് സിങ് പറഞ്ഞു
മാത്രമല്ല രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ സൈനികനെയും അദ്ദേഹം സ്മരിച്ചു. കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഐടിബിപി കാഴ്ച വയ്ക്കുന്ന മികച്ച സേവനത്തെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.
Discussion about this post