ഡല്‍ഹി: ഇന്ത്യയും നേപ്പാളും എട്ടുകരാറുകളില്‍ ഒപ്പിട്ടു. ഭവന നിര്‍മാണം, ഭൂകമ്പ ദുരിതാശ്വാസം, തീര സുരക്ഷ, ആരോഗ്യം, ചാര്‍ട്ടേഡ് അക്കൗണ്ട്സ് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പരിധികളില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്നും മോദി പറഞ്ഞു. 132 കെവിയുടെ രണ്ട് വൈദ്യുത ട്രാന്സ്മിഷന് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രിമാര്‍ സംയുക്തമായി നിര്‍വഹിച്ചു.
100 മെഗാവാട്ട് അധികം വൈദ്യുതി ഇന്ത്യ നേപ്പാളിന് നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദുബെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടികാഴ്ച്ച നടത്തി.
ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയ ശേഷം പ്രധാനമന്ത്രിമാര്‍ സംയുക്തമായാണ് വൈദ്യുത ട്രാന്സ്മിഷന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 100 മെഗാ വാട്ട് അധികം വൈദ്യതി ഇന്ത്യ നേപ്പാളിന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയും നേപ്പാളും പരമ്പരാഗതമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളാണ്. നേപ്പാളിന്റെ സമഗ്ര വികസനത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നേപ്പാളിന് നല്കുന്ന എല്ലാ വിധ പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കി. നരേന്ദ്രമോദിയുടെ വികസന പദ്ധതികളില്‍ ആകൃഷ്ടനാണെന്നും അദേഹം പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.
Discussion about this post