ഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ ഭൂമിയിടപാട് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് തിരിച്ചടി. റോബര്‍ട്ട് വാദ്രയുള്‍പ്പെട്ട ഭൂമിയിടപാടില്‍ സി.ബി.ഐ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റോബര്‍ട്ട് വാദ്രയുടെ കമ്പനിക്കെതിരെ 4 കേസുകള്‍.
രാജസ്ഥാനിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ രജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സിബിഐ ഇന്ന് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലു കേസുകള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ കമ്പനിക്കെതിരെയാണ്. വ്യാജ രേഖകളുപയോഗിച്ച് 110 ഏക്കര്‍ ഭൂമിയാണ് 2010-ല്‍ റോബര്‍ട്ട് വാദ്രയുടെ കമ്പനി വാങ്ങിയത്. 2012-ല്‍ ഈ ഭൂമിയുടെ പലഭാഗങ്ങളും മറിച്ചു വില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ ആകെ 560 ഏക്കര്‍ അനധികൃത ഭൂമിയിടപാടാണ് സിബിഐ അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായികളുടെ ഫരീദാബാദിലെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
Discussion about this post